ബംഗളൂരു: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഈ മാസം പതിനെട്ടിന് ജാമ്യാപേക്ഷ പരിഗണിക്കും.
അതേസമയം, എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം അംഗീകരിച്ചില്ല. ഒക്ടോബര്‍ 29ന് ആയിരുന്നു ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.











