തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി (നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ അപേക്ഷ നല്‍കി. ലഹരിമരുന്ന് കേസില്‍ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് എന്‍സിബി പറഞ്ഞു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.
അതേസമയം, ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ ഇ.ഡി ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ബിനീഷിനെ ഇന്ന് ഹാജരാക്കും. അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.
അറസ്റ്റ് ചെയ്ത് ഒന്‍പത് ദിവസമായി ബിനീഷിനെ കസ്റ്റഡിയില്‍ ചെയ്യുകയാണ്. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ചിലരെ കേരളത്തില്‍ നിന്നും ഇ.ഡി കസ്റ്റഡിയിലെടുത്തതായാണ് സൂചന.