മലപ്പുറം: ബിനീഷ് കോടിയേരിയുടെ മണി എക്‌സ്‌ചേഞ്ച് കമ്പനിയെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്. ബിനീഷിനെതിരെ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരുവിലെ ബിനീഷ് കോടിയേരിയുടെ മണി എക്‌സ്‌ചേഞ്ച് കമ്പനി സംശയത്തിന്റെ നിഴലില്‍ ആണ്. ഈ ധനകാര്യ സ്ഥാപനത്തില്‍ എന്തെല്ലാം ഇടപാടുകളാണ് നടക്കുന്നതെന്ന് അന്വേഷിക്കണം. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് വേണ്ടിയാണ് 2015ല്‍ ഈ കമ്പനി തുടങ്ങിയതെന്നും ആരോപണമുണ്ട്. ബിനീഷിന് യുഎഎഫ്എക്‌സ് സൊലൂഷന്‍സുമായുള്ള ബന്ധം അന്വേഷിക്കണം. കേരളത്തിലെ മയക്കുമരുന്ന് ലോബിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് പറഞ്ഞു.
അനൂപ് മുഹമ്മദുമായുള്ള ബന്ധത്തില്‍ ബിനീഷിന്റെ വാദമെല്ലാം കള്ളമെന്ന് തെളിഞ്ഞു. സ്വപ്‌നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടലനിലക്കാരനെന്ന് പി.കെ ഫിറോസ് ആരോപിച്ചു.











