ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലെ ക്രിപ്‌റ്റോ സര്‍വ്വീസിനുള്ള ലൈസന്‍സ് ബിനാന്‍സ് ഹോള്‍ഡിംഗിന് ലഭിച്ചു
മനാമ : ക്രിപ്‌റ്റോ സേവന ദാതാവ് എന്ന നിലയില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലും ബഹ്‌റൈനിലും പ്രവര്‍ത്തിക്കാനുള്ള അനുമതി പ്രമുഖ ക്രിപ്‌റ്റോ കമ്പനിയായ ബിനാന്‍സ് ഹോള്‍ഡിംഗ്‌സിന് ലഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയെന്ന നിലയില്‍ അറിയപ്പെടുന്ന ബിനാന്‍സിനാണ് മിഡില്‍ ഈസ്റ്റിലെ പ്രമുഖ രാജ്യങ്ങളില്‍ ക്രിപ്‌റ്റോ സേവനം നല്‍കുന്നതിനുള്ള അനുമതി ലഭ്യമായിട്ടുള്ളത്.
ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ലഭിച്ച ലൈസന്‍സ് ക്രിപ്‌റ്റോ സര്‍വ്വീസിനുള്ള അംഗീകാരം കൂടിയാണ്.
ഗള്‍ഫ് രാജ്യത്തെ ആദ്യത്തെ അനുമതിയാണ് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റേത്. ഈ രംഗത്ത് ഒട്ടനവധി തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. ഇതിനാല്‍, അംഗീകൃത ഏജന്‍സികളുടെ സേവനത്തിന് വലിയ പ്രാധാന്യവുമുണ്ട്.
2017 ല്‍ ചൈനയിലാണ് ബിനാന്‍സ് കമ്പനി ആരംഭിച്ചതെങ്കിലും ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതോടെ ചൈനയില്‍ നിന്നും പുറത്തു കടന്ന ബിനാന്‍സ് ജപ്പാനിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു.
ബ്ലോക് ചെയിന്‍ ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ മുന്നേറുന്ന ബിനാന്‍സ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്ഡസി എക്‌സ്‌ചേഞ്ചായി വളര്‍ന്നു.
ബിറ്റ്‌കോയിന് ബദലായി വളര്‍ന്നു വന്ന ബിനാന്‍സ് കോയിന്‍ ലോകത്തിലെ മൂന്നാമത്ത വലിയ ക്രിപ്‌റ്റോകറന്‍സിയാണ്. അതേസമയം, യുഎസ്, യുകെ, ജപ്പാന്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ബിനാന്‍സിന് ക്രിപ്‌റ്റോ സേവനങ്ങള്‍ നടത്താന്‍ അനുമതി നിഷേധിച്ചിട്ടുമുണ്ട്.