പാട്‌ന: ബീഹാറില്‍ മാഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിജെപി-ജെഡിയു സഖ്യം. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി. അധികാരത്തിലേറാന്‍ ആവശ്യമായ 122 സീറ്റ് കടന്ന് എന്‍ഡിഎയുടെ ലീഡ് നില. ഒടുവില്‍ വിവരം പുറത്തു വരുമ്പോള്‍ എന്‍ഡിഎ 125 സീറ്റിലേറെ മുന്നേറുകയാണ്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ മുന്നേറിയ മഹാസഖ്യത്തിന്റെ ലീഡ് നില 100 സീറ്റില്‍ താഴേക്ക് എത്തി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ 12 സീറ്റില്‍ മുന്നേറുകയാണ്.