ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷം എന്‍ഡിഎയ്ക്ക് കൈവിട്ടു. നിലവില്‍ 123 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 ഇടങ്ങളില്‍ മുന്നിലാണ്. ബിജെപിയെ മറികടന്ന് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ചിരാഗ് പസ്വാന്റെ എല്‍ജെപി ഒരിടത്തും ലീഡ് ചെയ്യുന്നില്ല. അന്തിമഫലം വരാന്‍ അര്‍ധരാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇതുവരെ 77 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. 33 മൂന്ന് സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടത്തെ ലീഡ് നില ആയിരം വോട്ടില്‍ താഴെ മാത്രമാണ്. പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെ മാത്രമാണ്.