പാട്‌ന: വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. പാറ്റന ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നാണ് സൂചന. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
വോട്ടെണ്ണലില്‍ അട്ടിമറി നടക്കുന്നതായി ചൊവ്വാഴ്ച രാത്രി തന്നെ ആര്‍ജെഡി പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാത്രി തന്നെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ 125 നേടിയാണ് എന്‍ഡിഎ വീണ്ടും അധികാരത്തിലേറിയത്. 110 സീറ്റുകളില്‍ മഹാസഖ്യം വിജയം സ്വന്തമാക്കി. പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെല്ലാം മഹാസഖ്യം അധികാരത്തിലെത്തും എന്നായിരുന്നു.