പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഎം മൂന്നെണ്ണത്തിലും സിപിഐ രണ്ടെണ്ണത്തിലും ലീഡ് ചെയ്യുകയാണ്. മാഹാസഖ്യത്തിനൊപ്പമാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
സിപിഐഎംഎല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ബിഹാറില്‍ നിലവില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുകയാണ്. 123 സീറ്റുകളില്‍ എന്‍ഡിഎക്ക് ലീഡുണ്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.