ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ദുര്‍ബലമാണ്. ബിഹാറില്‍ പാര്‍ട്ടിയുടെ ശേഷിയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചു. കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ 243 അംഗ സഭയില്‍ 125 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.










