പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫല സൂചനകളില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് മഹാസഖ്യം. ഭരണം ലഭിക്കാനാവശ്യമായ 125 സീറ്റുകളില്‍ മഹാസഖ്യം ലീഡ് നേടി. ഭരണകക്ഷിയായ എന്‍ഡിഎ 110 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇടതു പാര്‍ട്ടികള്‍ക്ക് പത്തിടത്ത് ലീഡുണ്ട്.
മഹാസഖ്യത്തിന്റെ തേജസ്വി യാദവ് ഇഫക്ടിലേക്കാണ് ഫലം നീങ്ങുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന് പ്രാധാന്യം കൂടിയുണ്ട് ബിഹാര്‍ വിധിയെഴുത്തിന്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. 57 ശതമാനമാളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.