പട്‌ന: ബിഹാറില്‍ നിതീഷ്‌കുമാറിന്റെ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. ബിഹാറിലെ പുതിയ വിദ്യാഭ്യാസമന്ത്രി ദേശീയഗാനത്തിന്റെ വരികള്‍ തെറ്റി പാടിയതാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ഒരു സ്‌കൂള്‍ പരിസരത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് മന്ത്രി മേവാലാല്‍ ചൗധരി ദേശീയഗാനം തെറ്റായി പാടിയത്. ഈ വീഡിയോ ആര്‍.ജെ.ഡി ആണ് ട്വീറ്ററില്‍ പങ്കുവെച്ചത്. ‘പല തവണ അഴിമതി ആരോപിതനായ ബിഹാര്‍ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയഗാനം പോലും അറിയില്ല. കുറച്ചെങ്കിലും നാണമുണ്ടോ നിതീഷ്..’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ആര്‍.ജെ.ഡി ചോദിച്ചത്.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ
— Rashtriya Janata Dal (@RJDforIndia) November 18, 2020
2012-ല്‍ ഭഗല്‍പൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ ആയിരുന്ന കാലത്ത് ഡോ.മേവാലാല്‍ ചൗധരി സര്‍വകലാശാല നിയമനത്തില്‍ അഴിമതി നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. 2019-ല്‍ ഭാര്യ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ച കേസിലും ചൗധരിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.