ഡല്‍ഹി: ഇ ഷോപ്പിങ് സൈറ്റ് ‘ബിഗ് ബാസ്‌ക്കറ്റ്’ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റും ഓണ്‍ലൈന്‍ ആയി വാങ്ങാനാകുന്ന സൈറ്റിലെ രണ്ട് കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് സൈബര്‍ സെക്യുരിറ്റി സ്ഥാപനമായ സൈബിള്‍ റിപ്പോര്‍ട്ട് പറയുന്നു. സൈബിളിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടുകോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ 30 ലക്ഷം രൂപയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, പാസ്വേര്‍ഡുകള്‍, കോണ്‍ടാക്റ്റ് നമ്ബര്‍, അഡ്രസ്, ഡേറ്റ് ഓഫ് ബര്‍ത്ത്, ലോക്കേഷന്‍, ഐപി അഡ്രസ്, ലോഗിന്‍ തുടങ്ങിയ 15 ജിബി ഡാറ്റയാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ബംഗലൂരു പൊലീസ് സൈബര്‍ സെല്ലില്‍ ബിഗ് ബാസ്‌ക്കറ്റ് അധികൃതര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.



















