കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. കാര്‍ ഷോറൂമിന് സമീപത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റിനാണ് തീ പിടിച്ചത്. മറ്റ് ഭാഗങ്ങളില്‍ നിന്നും തീ പടരുകയാണ്. കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമനയുടെ പത്ത് യൂണിറ്റുകള്‍ എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു. നാല് വശത്തും നിന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.











