ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി ഭാരത് ബയോടെക്. മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവാക്‌സിന്‍ രാജ്യത്ത്
ഉപയോഗിക്കാനുളള അനുമതി തേടിയാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്. നേരത്തെ കോവിഷീല്‍ഡ് വാക്‌സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഡ്രഗസ് സ്റ്റാന്‍ഡേഡ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്‌സിനുകളും മരുന്നുകളും ഉപയോഗിക്കാന്‍ അനുമതി നല്‍കുക. അമേരിക്കന്‍ കമ്പനിയായ ഫൈസറും അവരുടെ വാക്‌സിന്റെ ഉപയോഗത്തിനുളള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കും.
ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച് കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന കോവാക്‌സിന്‍ രാജ്യത്തെ പതിനെട്ട് സെന്ററുകളിലായി 22,000 വോളന്റിയര്‍മാര്‍ക്കായി നല്‍കി വരികയാണ്. കൊവിഷീല്‍ഡ് വാക്‌സിന്റെയും മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.