തിരുവനന്തപുരം: നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ അറസ്റ്റുചെയ്ത അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.
നവമാദ്ധ്യമം വഴിയുളള മോശം പരാമര്‍ശത്തിനെതിരെയായിരുന്നു ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തന്നെക്കുറിച്ച് അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നായിരുന്നു പരാതി. നേരത്തേ ഈവിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡി ജിപിക്കും പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.