തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ മികച്ച അധ്യാപകനുള്ള 2020 ലെ അവാര്‍ഡ് ( ആയുര്‍വേദ ), തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളെജിലെ അസ്സോസിയേറ്റ് പ്രൊഫസറും ആര്‍എംഒയുമായ ഡോ. എസ്. ഗോപകുമാറിന്. കേരള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുര്‍വേദ വിദ്യാഭ്യാസ കൗണ്‍സിലിന്റെയും മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഡോ. എസ്. ഗോപകുമാര്‍ നേരത്തെ നേടിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ ശാസ്ത്ര വേദികളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഡോ. ഗോപകുമാര്‍ നിരവധി ആയുര്‍വേദ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
സര്‍വകലാശാല കലാപ്രതിഭ ആയിരുന്ന ഡോ. ഗോപകുമാര്‍ ഒരു കവിയും പ്രഭാഷകനും കൂടിയാണ്. കോവിഡ് പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് എഴുതിയ നിന്‍ പേര് കേരളം ‘ എന്ന കവിത പ്രശസ്തമായിരുന്നു. പട്ടം ആദര്‍ശ് നഗറില്‍ ശ്രീഭവനില്‍ ശ്രീകണ്ഠന്‍ നായരുടെയും കൃഷ്ണകുമാരി അമ്മയുടെയും മകനാണ്. വിനയ ആണ് ഭാര്യ. അമേയ മകളും.