ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ബിനീഷിനെ കാണാന്‍ അനുവദിക്കാതിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഇന്ന് പരിഗണിച്ചില്ല. നവംബര്‍ അഞ്ചിന് പരിഗാണിക്കാമെന്നാണ് കോടതി അറിയിച്ചത്. കാണാന്‍ പോലും അനുവദിക്കാതെ അന്വേഷണ സംഘം ബിനീഷിന് സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് അഭിഭാഷകര്‍ കോടതിയില്‍ ആവര്‍ത്തിക്കും.
50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസില്‍ ജാമ്യം അനുവദിക്കാന്‍ നിയമമുണ്ടെന്നും, പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.











