കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാര്‍ക്കറ്റില്‍ ബിജെപി എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എ ഗേബേന്ദ്രനാഥ് റായിയെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലെ കടവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം എംഎല്‍എയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പുലര്‍ച്ചെ ഒരുമണിക്ക് ചിലര്‍ ദേബേന്ദ്രനാഥിനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയതായി കുടുംബാംഗം പറഞ്ഞു. ദേബേന്ദ്രനാഥിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
ഹെംതാബാദ് സംവരണ മണ്ഡലത്തിൽനിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ദേബേന്ദ്രനാഥ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.











