മനാമ: വ്യാപാര സ്ഥാപനങ്ങളില്‍ സി.സി.ടി.വി കാമറ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷന്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം ആഹ്വാനംചെയ്തു. 24 മണിക്കൂറും സി.സി. ടി.വികള്‍ പ്രവര്‍ത്തിപ്പിക്കുകയും വേണം. നിരീക്ഷണ കാമറകള്‍ കൃത്യമായി പരിപാലിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് ഓര്‍മിപ്പിച്ചു.
സി.സി.ടി.വികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മിക്ക കടകളിലും സി.സി.ടി.വികള്‍ ശരിയായ വിധത്തില്‍ സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. നിയമം പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം എല്ലാ കടയുടമകളും സി.സി.ടി.വികള്‍ ശരിയായ വിധത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.












