ദുബായ്: കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കുമായി ഉപയോഗിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ. 2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ ബോധവത്കരണ വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ട സംരക്ഷണവും വിദ്യാഭ്യാസവും നല്‍കാതെ അവരെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക വീഡിയോ പുറത്തിറക്കിയാണ് ബോധവത്കരണം നടത്തുന്നത്. 1976 മുതല്‍ ഈ നിയമം യുഎഇയില്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം അതിന് പ്രേരിപ്പിക്കുന്നവരും കൂട്ടുനില്‍ക്കുന്നവരും കുറ്റവാളികളായിരിക്കും. കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് കുട്ടികള്‍ കൃത്യം നിര്‍വഹിച്ചില്ലെങ്കിലും ശിക്ഷയുണ്ടാകും













