ബെര്‍ലിന്‍: ജര്‍മന്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കി ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക്. ജര്‍മന്‍ കപ്പ്, ബുണ്ടസ് കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫ കപ്പ് എന്നിവയ്ക്ക് പുറമേയാണ് ജര്‍മന്‍ സൂപ്പര്‍ കപ്പും സംഘം സ്വന്തമാക്കിയത്. ബയേണ്‍ മ്യൂണിക്കിന്റെ സീസണിലെ തുടര്‍ച്ചയായ ആഞ്ചാം കിരീടമാണിത്.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബയേണിന്റെ ഈ കിരീടനേട്ടം. ഹോറെന്‍ഹെയിമിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷമാണ് ബയേണ്‍ ബൊറൂസിയയെ നേരിടാന്‍ ഇറങ്ങിയതെങ്കിലം ആ തോല്‍വി അവരുടെ വീര്യം കുറച്ചില്ല. ടൊളീസൊ, മുള്ളര്‍, കിമ്മിഷ് എന്നിവര്‍ ബയേണിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബ്രാന്‍ഡും ഹാലന്റുമാണ് ബൊറൂസിയക്കായി ഗോള്‍വല കുലുക്കിയത്.