മുന്‍ ബാഴ്‌സലോണ താരം സാവി ഹെര്‍ണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. തനിയ്ക്ക് രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാറി എത്രയും പെട്ടെന്ന് ഫുട്‌ബോളിലേക്ക് മടങ്ങി എത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം പങ്കുവെച്ചു.
17 വര്‍ഷമാണ് സാവി ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചത്. 769 മത്സരങ്ങളാണ് ബാഴ്‌സലോണയുടെ ജഴ്‌സിയണിഞ്ഞ് താരം കളിച്ചത്. ലാ ലിഗയില്‍ മാത്രം 505 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച താരമാണ് സാവി. 2010 ല്‍ സ്‌പെയിന്‍ ലോകകപ്പ് സ്വന്തമാക്കി ചരിത്രമെഴുതിയപ്പോഴും സാവി സുപ്രാധാന പങ്ക് വഹിച്ചിരുന്നു.