അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ട്രംപ് അയോഗ്യനാണ്. ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്റെ മൂന്നാം രാത്രിയില്‍ ഒബാമ വിമര്‍ശിച്ചു.
പ്രസിഡന്റിന്റെ ജോലിയില്‍ ഏര്‍പ്പെടാന്‍ ട്രംപിന് താല്പര്യമില്ല. സ്വന്തം കാര്യവും സുഹൃത്തുക്കളെ സഹായിക്കുന്നതിനുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ടു ചെയ്യേണ്ടത് ആവശ്യമാണെന്നും ഒബാമ പറഞ്ഞു.
മിഷേല്‍ ഒബാമയും കഴിഞ്ഞ ദിവസം ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. മറ്റുള്ളവരോട് സഹാനുഭൂതിയോ ദയയോ ഇല്ലാത്തയാള്‍. എന്തെങ്കിലും ആവശ്യത്തിന് നാം വൈറ്റ് ഹൗസിലേക്ക് നോക്കുമ്പോള്‍ ഇപ്പോള്‍ കാണുന്നത് അരാജകത്വവും വിഭജനവുമാണെന്നും മിഷേല്‍ വിമര്‍ശിച്ചു. . ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ഉറച്ച പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.