തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ജോസ് കെ മാണിക്കെതിരെയും അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പത്തുകോടി രൂപ ജോസ് വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുള്ളപ്പള്ളിയുടെ പ്രതികരണം. ചെന്നിത്തലയ്ക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കും എതിരെയാണ് അന്വേഷണം.
ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയത്. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്കും മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടത്തല്‍.












