തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍കോഴ കേസ് ഒത്തുതീര്‍പ്പാക്കിയത് പിണറായി വിജയനെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് പിന്‍മാറരുത് എന്നാവശ്യപ്പെട്ട പിണറായിയും കോടിയേരിയും കേസില്‍ നിന്ന് പിന്മാറിയെന്നും ബിജു രമേശ് പറഞ്ഞു.
കെ.എം മാണി പിണറായിയെ കണ്ടെതിനു ശേഷമാണ് കേസില്‍ അന്വേഷണം നിലച്ചതെന്നും ബിജു അരോപിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണം വെറും പ്രഹസനമാണെന്നും കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. ബാര്‍കോഴ കേസില്‍ തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ബിജു രമേശ് ആരോപിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ സ്വാധീനിച്ച് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ബിജു രമേശ് ആരോപിച്ചു. രഹസ്യമൊഴി നല്‍കരുതെന്ന് ചെന്നിത്തലയും ഭാര്യയും വിളിച്ച് അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നവെന്നും ബിജു രമേശ് വ്യക്തമാക്കി.











