നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇന്ത്യന്‍പ്രവാസികളുടെ എണ്ണം രണ്ടാം സ്ഥാനത്ത്.
മസ്‌കറ്റ്: 2020 ഡിസംബറിലെ കണക്കു പ്രകാരം ഒമാനില്‍ 14 ലക്ഷം പ്രവാസികളാണുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇവരില്‍ ഭൂരിഭാഗവും അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോയി.
2021 ല്‍ കോവിഡ് നിയന്ത്രണ വിധേയമായതോടെ പ്രവാസികളുടെ തിരിച്ചുവരവ് അനുഭവപ്പെട്ടു. 2021 നവംബറിലെ കണക്കുകള്‍ പ്രകാരം 13 ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാനിലുണ്ട്.
2020 ജനുവരിക്കും 2021 ജൂണിനും ഇടയില്‍ 10 ലക്ഷത്തിലേറെ പ്രവാസികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.
പുതിയ കണക്കുകള്‍ പ്രകാരം ഒമാനില്‍ 525,296 ബംഗ്ലാദേശികളും 460,224 ഇന്ത്യക്കാരും 186,629 പാക്കിസ്ഥാനികളുമാണുള്ളത്.
പ്രവാസികള്‍ ഏറേയും മസ്‌കറ്റില്‍
ആകെയുള്ള പ്രവാസികളില്‍ മൂന്നിലൊന്ന് തലസ്ഥാനമായ മസ്‌കറ്റിലാണുള്ളത്. വടക്കന്‍ പ്രവിശ്യയായ അല്‍ ബതിനയിലും തെക്കന്‍ പ്രവിശ്യയായ ദൊഫാറിലും ആണ് ബാക്കിയുള്ളവര്‍.













