കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍. ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ബിനീഷിന്റെ മൊഴിയില്‍ പൊരുത്തമുണ്ടോയെന്ന് ഇഡി പരിശോധിക്കും.
അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്യുന്നത് രണ്ടാംതവണയാണ്. അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1ന് ഇരുവരും തമ്മില്‍ രണ്ട് തവണ സംസാരിച്ചു. ഇതില്‍ രണ്ടാമത്തെ കോള്‍ 196 സെക്കന്‍ഡ് നീണ്ടു. പിന്നീട് ഓഗസ്റ്റ് 13നായിരുന്നു ഇരുവരും സംസാരിച്ചത്. രാത്രി 11 ന് തുടങ്ങിയ കോള്‍ 488 സെക്കന്‍ഡ് നേരം നിന്നു. ഓഗസ്റ്റ് 19ന് അഞ്ച് തവണ കോള്‍ ചെയ്തു. ഓഗസ്റ്റ് 21നാണ് അനൂപ് അറസ്റ്റിലാകുന്നത്.