ന്യൂഡൽഹി: ഡല്‍ഹിയിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഷാജി ജോൺ (56) ആണ് ഡല്‍ഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ കോവിഡിന് കീഴടങ്ങിയത്.
ഡൽഹി രമേശ് നഗറിൽ രാംഗർഹ് കോളനിയില്‍ താമസിച്ചിരുന്ന ഷാജി ജോൺ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.