ദീര്‍ഘ കാല താമസ വീസ നല്‍കി നൈപുണ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബഹ്‌റൈന്റെ പദ്ധതി.
മനാമ : അതിവൈദഗ്ദ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ബഹ്‌റൈന്‍ താമസ വീസാ നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു.
തിങ്കളാഴ്ച ചേര്‍ന്ന ബഹ്‌റൈന്‍ മന്ത്രിസഭ പ്രവാസികള്‍ക്ക് ദീര്‍ഘകാല താമസ വീസ നല്‍കുന്നതിനുള്ള അനുമതി നല്‍കി.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ നേട്ടത്തിന് ഇതുവഴിവെയ്ക്കുമെന്ന് നിരവധി പ്രതിഭകള്‍ ബഹ്‌റൈനിലേക്ക് കുടിയേറുമെന്നാണ് കരുതുന്നത്.
ഗോള്‍ഡന്‍ റസിഡന്‍സി വീസയാകും ഇവര്‍ക്ക് നല്‍കുക. പ്രത്യേക യോഗ്യതയും മാനദണ്ഡങ്ങളും പരിഗണിച്ചാകും വീസ നല്‍കുക. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു.
കഴിഞ്ഞ വര്‍ഷമാണ് പുതിയ സാമ്പത്തിക പാക്കേജ് ബഹ്‌റൈന്‍ ഭരണകൂടം പ്രഖ്യാപിച്ചത്.
കോവിഡാനന്തര വികസനത്തിനായി രാജ്യത്തേക്ക് 3000 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചത്.
2024 നകം 20,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് അവസരം ഒരുക്കും.
ധനക്കമ്മി കുറയ്ക്കാനായി വാറ്റ് അഞ്ചു ശതമാനത്തില്‍ നിന്ന് പത്തുശതമാനമായി അടുത്തിടെ ഉയര്‍ത്തിയിരുന്നു.
കോവിഡിനെ തുടര്‍ന്ന് 2020 ല്‍ 5.4 ശതമാനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചുരുങ്ങിയത്. എണ്ണേതര മേഖലകളില്‍ നിന്നുളള വരുമാനത്തില്‍ വന്‍കുറവും രേഖപ്പെടുത്തിയിരുന്നു.
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും ചെറിയ രാജ്യമായ ബഹ്‌റൈനിന്റെ 2021 ലെ സാമ്പത്തിക വളര്‍ച്ച 3.3 ശതമാനമായിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളില്‍ നിന്ന് രാജ്യം അതിവേഗതയിലാണ് കരകയറുന്നതെന്ന് രാജ്യാന്തര നാണയ നിധിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.