മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) അറിയിച്ചു. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക് ജനുവരി 21 വരെ രാജ്യത്ത് തങ്ങാം.
കോവിഡ് വ്യാപനത്തെത്തുടര്‍് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതോടെ സന്ദര്‍ശക വിസകളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടി നല്‍കിയിരുന്നു. ജൂലൈയില്‍ നീട്ടി നല്‍കിയ മൂന്നു മാസത്തെ കാലാവധി ഒക്‌ടോബര്‍ 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജനുവരി 21 വരെ നീട്ടാന്‍ തീരുമാനിച്ചത്. എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടും.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് എന്‍.പി.ആര്‍.എയുടെ പ്രഖ്യാപനം. സന്ദര്‍ശക വിസകളുടെ കാലാവധി നീട്ടി നല്‍കുന്നതിന് ഇ-വിസ വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതില്ല. സ്വയമേ തന്നെ കാലാവധി പുതുക്കപ്പെടുതാണ്.
കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ റെസിഡന്‍സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവയുടെ കാലാവധി എന്‍.പി.ആര്‍.എ നീട്ടി നല്‍കിയിരുന്നു.


















