ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ് അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയത്. സ്വദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ട് രാജ്യത്ത് തുടരുന്ന വിദേശികൾക്കും അവസരം ലഭിക്കാനാണിത്. പരസ്യം നൽകി സ്വദേശത്തു നിന്നും അപേക്ഷകരില്ലെങ്കിൽ വിദേശത്തു നിന്നും റിക്രൂട്ട്മെന്റ് നടത്താം.
കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ മാർച്ചു മുതൽ വർക്ക് പെർമിറ്റ് അനുവദിച്ചിരുന്നില്ല.