മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബില്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. ബഹ്‌റൈനില്‍ ഒരാഴ്ചത്തെ ദു:ഖാചാരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. അമേരിക്കയിലെ മായോ ക്ലിനിക്കില്‍ വെച്ചായിരുന്നു മരണം. ഈ ഒരാഴ്ചക്കാലം ദേശീയ പതാക പകുതി താഴ്ത്തിയ നിലയിലായിരിക്കും. ഭൗതിക ശരീരം ബഹ്റൈനില്‍ എത്തിച്ച ശേഷം ഖബറടക്കം നടത്തും.











