മനാമ: ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ രജിസ്ട്രേഷന്‍ കൂടാതെ ഹെല്‍ത്ത് സെന്ററുകളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള തിരക്ക് പരിഗണിച്ചാണ് രജിസ്‌ട്രേഷന്‍ വീണ്ടും നിര്‍ബന്ധമാക്കിയത്. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹെല്‍ത്ത് സെന്ററും വാക്‌സിനും തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.