അടിയന്തര സാഹചര്യങ്ങളില്‍ 18 നു വയസ്സിനു മേലുള്ള രോഗികള്‍ക്ക് ഫൈസര്‍ വികസിപ്പിച്ച ഗുളിക നല്‍കാനാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.
മനാമ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ബയോണ്‍ടെക് വികസിപ്പിച്ച പാക്‌സ്ലോവിഡ് ഗുളിക അടിയന്തര സാഹചര്യങ്ങളില്‍ പതിനെട്ട് വയസ്സിന് മേല്‍ പ്രായമുള്ള രോഗികളില്‍ ഉപയോഗിക്കാന്‍ ബഹ്‌റൈന്‍ നാഷണല്‍ അഥോറിറ്റി ഫോര്‍ റഗുലേറ്റിംഗ് ഹെല്‍ത് പ്രഫഷന്‍സ് ആന്‍ഡ് സര്‍വ്വീസസ് അനുമതി നല്‍കി.
ഫൈസര്‍ നല്‍കിയ സ്ഥിതിവിവരങ്ങള്‍ അനുസരിച്ച് കോവിഡിന്റെ പ്രാഥമിക ഘട്ടത്തില്‍ ഉപയോഗിക്കുമ്പോള്‍ ഈ ഗുളിക വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആദ്യ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി അഞ്ചു ദിവസങ്ങള്‍ക്കകം ഈ ഗുളിക കഴിക്കുമ്പോഴാണ് ഫലം കൂടുതല്‍ ലഭിക്കുക.
ഹൈ റിസ്‌ക് രോഗികള്‍ക്ക് പാക്‌സ്ലോവിഡ് നല്‍കുമ്പോള്‍ മരണ സാധ്യതയും ആശുപത്രി വാസവുടക്കമുള്ള സ്ഥിതി ഒഴിവാക്കാനാകുമെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിനെ ഫലപ്രദമായി നേരിടാനും ഫൈസര്‍ ഗുളികകള്‍ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.
ഒമിക്രോണ്‍ ബാധ തടയുന്നതില്‍ ഫൈസറിന്റെ ഗുളികള്‍ക്ക് കഴിയുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ബഹ്‌റൈന്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളെ ഫലങ്ങളും പരിശോധിച്ച ശേഷമാണ് ഫൈസര്‍ ഗുളികകള്‍ക്ക് അടിയന്തര സാഹചര്യത്തിലെ ഉപയോഗത്തിന് അനുമതി നല്‍കിയത്.