രണ്ടാം ഘട്ട സ്വദേശി തൊഴില്‍ദാന പദ്ധതി പ്രഖ്യാപിച്ച് ബഹ്‌റൈന്‍

bahrain-crown-prince

 

മനാമ: സ്വദേശി തൊഴില്‍ദാന പദ്ധതിയുടെ രണ്ടാംഘട്ടം തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിച്ചു. 2021ല്‍ 25,000 സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. വര്‍ഷംതോറും 10,000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും തീരുമാനമുണ്ട്.

Also read:  പ്രതീക്ഷയുടെ ചിറകിലേറി ; കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ദേശീയ തൊഴില്‍ ഫണ്ടായ ‘തംകീന്‍’ വരുന്ന മൂന്നു വര്‍ഷത്തെ തൊഴില്‍ദാന പദ്ധതികള്‍ക്കായി മൊത്തം 120 ദശലക്ഷം ദീനാറാണ് വകയിരുത്തിയത്. തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ചക്കുശേഷമാണ് നിലവില്‍ വിദേശ തൊഴിലാളികളെ പരിഗണിക്കുന്നത്. ഇത് മൂന്നാഴ്ചയായി ദീര്‍ഘിപ്പിക്കും. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തി ഒഴിവാക്കാനാവശ്യമായ നടപടികള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

ബഹ്‌റൈനും യു.എ.ഇയും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതിന് അമേരിക്ക നല്‍കിയ അംഗീകാരത്തെ കാബിനറ്റ് സ്വാഗതംചെയ്തു. അമേരിക്കയുമായി ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത് അവസരമൊരുക്കും. ബജറ്റ് സന്തുലനം, തൊഴില്‍ദാന പദ്ധതി രണ്ടാംഘട്ടം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് കാബിനറ്റ് അംഗീകാരം നല്‍കി. പെന്‍ഷന്‍ ഫണ്ടുകളുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിന് സന്തുലിത ബജറ്റിലേക്ക് എത്തിക്കണമെന്ന നിര്‍ദേശം അംഗീകരിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.

Also read:  ബഹ്‌റൈനിൽ ദേശീയ ദിനം അരികെ: പതാകവർണ്ണങ്ങളിൽ മൂടി സൂഖുകൾ.

പെട്രോ കെമിക്കല്‍ നിര്‍മാണ കമ്പനിയുടെ ഷെയറുമായി ബന്ധപ്പെട്ട് നിയമ ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി. ടെലികോം ഫ്രീക്വന്‍സി സ്‌പെക്ട്രം കോഓഡിനേഷന്‍ സ്ട്രാറ്റജിക് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ട്രാഫിക് നിയമത്തിലെ ഫാന്‍സി നമ്പറുകളുടെ ലേലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രാലയ സമിതിയുടെ നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ മാസാന്തം 500 ദീനാറില്‍ കുറവുള്ളവര്‍ക്ക് വര്‍ഷാന്ത വര്‍ധന വരുത്താന്‍ അംഗീകാരം നല്‍കി.

Also read:  ബഹ്റൈനിൽ സന്ദർശകർക്കുള്ള മെറ്റേണിറ്റി ഫീസ് പുതുക്കി; ജൂലൈ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Related ARTICLES

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

ബഹ്‌റൈൻ മുൻ നയതന്ത്രജ്ഞൻ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് അന്തരിച്ചു

ബഹ്‌റൈൻ : ബഹ്‌റൈനിലെ മുൻ നയതന്ത്രജ്ഞനും മുതിർന്ന ഡിപ്ലോമാറ്റുമായ സൽമാൻ അബ്ദുൾ വഹാബ് അൽ സബ്ബാഗ് (93) അന്തരിച്ചു. രാജ്യത്തിന്റെ നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്ക് ബഹ്‌റൈൻ ആദരാഞ്ജലി അർപ്പിച്ചു .

Read More »

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. വീസയുടെ കാലാവധി 3

Read More »

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിലെ തന്റെ വസതിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. Also

Read More »

ബഹ്റൈനിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന നീക്കം: ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി

മനാമ: ബഹ്റൈൻ സാമൂഹ്യ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സംരക്ഷിക്കാൻ മയക്കുമരുന്ന് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ഗുദൈബിയയിലെ ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന

Read More »

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബഹ്റൈൻ ലബനനിൽ എംബസി വീണ്ടും തുറക്കും; നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നീക്കം

മനാമ : നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം, ലബനനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ബഹ്റൈൻ ഒരുങ്ങുകയാണ്. ബെയ്റൂട്ടിലെ ബഹ്റൈൻ എംബസി ഉടൻ വീണ്ടും തുറക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021-ൽ ലബനൻ-ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉണ്ടായ നയതന്ത്ര ഭിന്നതയെ

Read More »

ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം

മനാമ: അവധിക്കാല യാത്രക്ക് തയ്യാറെടുപ്പിലായിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി, എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ച് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും നടത്തുന്ന സർവീസ് റദ്ദാക്കി. 2025 ജൂലൈ 15 മുതൽ ഒക്ടോബർ

Read More »

ഒമാൻ-കേരള യാത്രക്ക് ചെലവ് കുറച്ച് സലാം എയർ; ഗ്ലോബൽ ഫ്‌ളാഷ് വിൽപന ഓഫർ

മസ്‌കത്ത് : മധ്യവേനൽ അവധിക്കാല യാത്രാനിയോഗങ്ങൾ ലക്ഷ്യംവച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ സലാം എയർ ഗ്ലോബൽ ഫ്‌ളാഷ് വിൽപന പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെയുള്ള ഇന്ത്യാ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ 20 ശതമാനം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »