യു.എ.ഇ ക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനൊരുങ്ങി ബഹ്‌റൈന്‍. യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളുടെയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
Joint Statement of the United States, the Kingdom of Bahrain, and the State of Israel pic.twitter.com/xMquRkGtpM
— Donald J. Trump (@realDonaldTrump) September 11, 2020
യു.എസ്. പ്രസിഡന്റിന്റെ മധ്യസ്ഥതയില്‍ ബഹ്‌റൈന്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തി.മധ്യ പൂര്‍വേഷ്യയില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവെയ്പ്പാണ് ഇതെന്ന ഇരു രാജ്യങ്ങളും മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.സെപ്തംബര്‍ 15 ന് വൈറ്റ്ഹൗസില്‍ നടക്കുന്ന യു.എ.ഇസ്രായേല്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ബഹ്‌റൈന്‍ സ്വീകരിച്ചു.
No one has ever done this! Twice in one month! @realDonaldTrump has brokered yet another Peace deal in the Middle East. This time it’s Bahrain & Israel. Historic & no one more deserving of the Noble Peace Prize 2021 than our President! 🇺🇸🇧🇭🇮🇱 https://t.co/w2drjdqTWz
— Ambassador Carrin F. Patman (@USAmbIceland) September 12, 2020