ഡല്‍ഹി: ലോകമെമ്പാടും കോവിഡ് വാക്‌സിനായുളള അവസാനഘട്ട പരീക്ഷണങ്ങള്‍ നടക്കവെ
കൊറോണ വൈറസിനെ തടയാന്‍ പപ്പടവുമായി കേന്ദ്രമന്ത്രി. വൈറസിനെ തുരത്താന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്നാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ പറയുന്നത്. ഭാഭിജി പപ്പടം പരിചയപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. ഈ പപ്പടത്തില്‍ കൊറോണ വൈറസിനെ നേരിടാനുളള ആന്റിബോഡിയുണ്ടെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇതുസംബന്ധിച്ച മന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
After Pakoras it’s Papad this time to fight #CoronaUpdatesInIndia says Mantri of #bjp Arjun Meghwaal Ji 👍 sab papad khao ab !! Corona nahi hoga Bharat sarkaar ke mantri keh rahe hai anti bodies ko papad fight karega !! https://t.co/xWsQuBX3Lb
— Nagma (@nagma_morarji) July 24, 2020
ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴിലാണ് പപ്പട നിര്‍മ്മാണെമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു പപ്പട നിര്‍മ്മാണം ആരംഭിച്ചതിന് അദ്ദേഹം നിര്‍മ്മാതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്ന മന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓരോ സംസ്ഥാന സര്‍ക്കാരുകളും ശക്തമായ നിയന്ത്രണങ്ങളിലൂടെയും മറ്റും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോഴാണ് പ്രതിരോധത്തിനായി കേന്ദ്ര മന്ത്രി ഭാഭിജി പപ്പടവുമായി കേന്ദ്ര മന്ത്രി എത്തിയിരിക്കുന്നത്.
Is it possible either @DelhiPolice or @PoliceRajasthan take suo moto action against @arjunrammeghwal
ji for spreading fake and unscientific information during pandemic. https://t.co/wjAeAVEcP6— Hitendra Pithadiya 🇮🇳 (@HitenPithadiya) July 24, 2020
Exactly 30 years after Manmohan Singh gave India a revolutionary budget, BJP gives India a new revolutionary product – Bhabhi Ji Papad.
I can't be more grateful! https://t.co/BHjbuPrzMA
— Abhinav (@themaskbeneath) July 24, 2020