ബാബറി പള്ളി പൊളിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ വിധിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ വിധിയില്‍ പ്രതികരണവുമായി രംഗത്തെത്തി.
ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു, ഗാന്ധിജി ചെയ്ത പോലെ എന്നാണ് എഴുത്തുകാരന്‍ ഉണ്ണി.ആര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പളളി തകര്‍ത്തുകൊണ്ട് പള്ളിക്കു മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരുടെ ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
https://www.instagram.com/p/CFwNZ7DJJdC/?utm_source=ig_web_copy_link
വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല എന്നായിരുന്നു സംവിധായകന്‍ ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
https://www.facebook.com/AashiqAbuOnline/posts/1766398240195944
കോടതി വിധിയില്‍ പ്രതികരണവുമായി എംഎല്‍എ എം.സ്വരാജും രംഗത്തെത്തി. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുകപോലും അരുതെന്നും ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/ComradeMSwaraj/posts/2728769617225874
അതേസമയം പ്രതികളെ വെറുതെവിട്ട കോടതി വിധിക്ക് പിന്നാലെ ബാബറി മസ്ജിദ് കവര്‍ഫോട്ടോ ചലഞ്ചും തരംഗമായിരിക്കുകയാണ്. പള്ളിയുടെ ഒരു പെയിന്റിങ് ഫേസ്ബുക്കില്‍ കവര്‍ഫോട്ടോ ആക്കിക്കൊണ്ടാണ് ചലഞ്ച് നടക്കുന്നത്. #babarimasjidcoverphotochallenge എന്ന ഹാഷ്ടാഗോടെ നിരവധിപേരാണ് ചലഞ്ചില്‍ പങ്കാളിയായിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/deepaknarayanan/posts/3915875351763230
മത നിരപേക്ഷ ഇന്ത്യയുടെ മരണ മണി എന്നാണ് ഡി.വൈ.എഫ്.ഐ വിധിയെ വിശേഷിപ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത കേസ് അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസാണെന്നും പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടുനിന്നത് കോണ്‍ഗ്രസാണെന്നു പറഞ്ഞ ഡി.വൈ.എഫ്.ഐ, ബിജെപിക്കും കോണ്‍ഗ്രസിനും മാപ്പില്ലെന്നും തുറന്നടിച്ചു.
https://www.facebook.com/aarahimofficial/posts/3400288626716974
കോടതി വിധിയില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വവാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെതന്നെയാണ് എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/vtbalram/posts/10158010243029139
ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പരിഹാസ പ്രതികരണം. പള്ളി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു എന്ന് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വര്‍ധനും ഫേസ്ബുക്കില്‍ കുറിച്ചു.











