ബാബറി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്. അതേസമയം വിധിയെ സ്വാഗതം ചെയ്ത് വി.എച്ച്.പിയും കോടതി വിധി എല്ലാവരും അംഗീകരിക്കണെന്ന് ആര്‍.എസ്.എസു പ്രതികരിച്ചു.
കേസില്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ സിബിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. പള്ളി പൊളിച്ച കേസില്‍ പ്രതികളായ 32 പേരെയും വെറുതെ വിടുന്നതായിരുന്നു പ്രത്യേക വിചാരണ കോടതിയുടെ വിധി. കോടതി വിധിയെ സ്വാഗതം ചെയ്ത് വി.എച്ച്.പി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയപ്പോള്‍ വിധിക്കെതിരെ പ്രതീകൂല പ്രതികരണവുമായി നിരവധി രാഷട്രീയ നേതാക്കളും സാംസ്‌കാരിക പ്രമുഖരും രംഗത്തെത്തി.
വൈകി വന്ന വിധി പള്ളി പൊളിച്ചില്ല എന്ന് പറയുന്നതിന് തുല്യവും നീതിരാഹിത്യമാണെന്ന് കോണ്‍ഗ്രസ് എംപി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോടതി വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്.
അതേസമയം ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട വിധി നാണംകെട്ടതാണെന്നും യെച്ചൂരി തുറന്നടിച്ചു.
വിധിയില്‍ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയും രംഗത്തെത്തി. വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് മഅദനി ഫേസ്ബുക്കില്‍ കുറിച്ചു.











