കൊച്ചി: കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ബി ഗോപാലകൃഷ്ണന്‍ തോറ്റു. കുട്ടന്‍കുളങ്ങര വാര്‍ഡില്‍ യു ഡി എഫിലെ സുരേഷാണ് ഗോപാലകൃഷ്ണനെ മുട്ടുകുത്തിച്ചത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റല്‍ വോട്ടുകളിലടക്കം തുടക്കം മുതല്‍ ബിജെപിയുടെ സിറ്റിംഗ് വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ പിന്നിലാകുകയായിരുന്നു. താന്‍ തോല്‍ക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വോട്ട് മറിച്ചതായും ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം,കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എം.അനില്‍കുമാര്‍ ജയിച്ചു. എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍ കുമാര്‍ മത്സരിച്ചത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കോര്‍പറേഷനില്‍ 22 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം 15 സീറ്റുകളിലാണ്
കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് ഡിവിഷനില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടു. മുന്‍ ജിസിഡിഎ ചെയര്‍മാനായിരുന്ന വേണുഗോപാല്‍ ഇത്തവണ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് ഒരു വോട്ടിനാണ് തോറ്റത്. ഇവിടെ കോണ്‍ഗ്രസ് റീകൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ 425 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടുവള്ളി ഫൈസല്‍ ജയിച്ചു. കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍ ചൂണ്ടപ്പുറത്തുനിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്. കൂടാതെ നഗരസഭാ കൗണ്‍സിലര്‍ കൂടിയായിരുന്നു കാരാട്ട് ഫൈസല്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി കസ്റ്റംസ് ചേദ്യം ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കി ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി. റഷീദിന് സീറ്റ് നല്‍കുക ആയിരുന്നു.
കൊടുവള്ളിയില്‍ വിമതനായാണ് മത്സരിച്ചതെങ്കിലും കാരാട്ട് ഫൈസല്‍ ഏറെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നതാണ്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്ക് എതിരായുള്ള ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കിയിരുന്നു.