ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണം അയ്യപ്പ എന്ന യുദ്ധകാഹളം മുഴക്കി ബ്രഹ്‌മോസ് റെജിമെന്റ്. ക്യാപ്റ്റന്‍ കമറുല്‍ സമാന്റെ നേതൃത്വത്തിലായിരുന്നു യുദ്ധകാഹളം മുഴക്കിയത്. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു അത്.
കഴിഞ്ഞ ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്‌മോസ് അണിനിരക്കവേയാണ് അതിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ ആണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്കൊപ്പമാണ് സ്വാമിയേ ശരണമയ്യപ്പ എന്ന ദിവ്യ മന്ത്രവും.