തിരുവനന്തപുരം: അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 2020-2021 സാമ്പത്തിക വര്‍ഷം 30 കോടി രൂപ അധികമായി അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവായി. 2020 -21 സാമ്പത്തിക വര്‍ഷം 75 കോടി രൂപയാണ് അയ്യങ്കാളി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത്. ഈ തുകയില്‍ 74 കോടി രൂപയും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സാഹചര്യത്തിലാണ് അധിക തുക അനുവദിച്ചത്.
2015-16 സാമ്പത്തിക വര്‍ഷം സംസ്ഥാന ബഡ്ജറ്റില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയ്ക്കായി 15 കോടി രൂപയാണ് അനുവദിച്ച് നല്‍കിയത്. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതം 700 % വര്‍ദ്ധിപ്പിച്ച് 105.21 കോടി രൂപ അനുവദിച്ചു്. പദ്ധതിയുടെ ചെലവ് 2015-16 സാമ്പത്തിക വര്‍ഷം 7.48 കോടി ആയിരുന്നത് 2019-20 സാമ്പത്തിക വര്‍ഷം 860% വര്‍ദ്ധിച്ച് പദ്ധതി ചെലവ് 65 കോടി രൂപ ആയി. 2019-20 വര്‍ഷം 26.5 ലക്ഷം തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
രണ്ടുലക്ഷത്തിഅന്‍പതിനായിരം ആള്‍ക്കാരാണ് കേരളത്തിലെ വിവിധ നഗരങ്ങളിലായി അയ്യങ്കാളി പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇതില്‍ തൊണ്ണൂറായിരം ആളുകള്‍ സ്ഥിരമായി ഈ പദ്ധതിയെ ആശ്രയിക്കുന്നവരാണ്. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ ക്ഷീര കര്‍ഷകരേയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ കന്നുകാലി ഉളളവര്‍ പ്രതിദിനം 10 ലിറ്ററില്‍ കുറയാതെയുളള പാല്‍ ക്ഷീര സഹകരണ സംഘത്തിന് നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ദിവസത്തെ വേതനം (പരമാവധി 100 ദിവസം) അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്നു. നിലവില്‍ വിവിധ നഗരങ്ങളിലായി 5000 ക്ഷീര കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.











