അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിതൻ ആയി ക്വാറന്റയിനിലാണ്. അയോധ്യ രാമക്ഷേത്രത്തിലെ 16 സുരക്ഷാ ജീവനക്കാർക്കാണ് ഈ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ ക്ഷേത്ര പൂജയെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട് . ഭൂമി പൂജയെ ഇത് ഒരുതരത്തിലും ബാധിക്കാതിരിക്കാൻ കഠിന ശ്രമത്തിലാണ് ആണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് .
അയോധ്യ രാമക്ഷേത്രത്തിന് പരിസരത്തുള്ള ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വളരെ കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും സന്യാസിമാർക്ക് പോലും പ്രവേശനം. ഭൂമിപൂജ യുടെ ഭാഗമായി നടക്കുന്ന ചടങ്ങിലൂടെ ആർക്കെങ്കിലും കോവിഡ് ബാധ ഉണ്ടായാൽ അത് ബിജെപിക്ക് രാഷ്ട്രീയപരമായ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.