മസ്കറ്റ്: ഒമാന്‍ സായുധ സേനയുടെ അഭിമുഖ്യത്തിലുള്ള റേഡിയോ സംവിധാനത്തിന് തുടക്കമായി. അസുമൂദ് എന്ന് പേരിട്ടിരിക്കുന്ന റേഡിയോ സംവിധാനം, സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ അനുമതിയോടെ പ്രതിരോധ വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്ദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ് ഉദ്ഘാടനം ചെയ്തു.
പുതിയ റേഡിയോ സംവിധാനം വഴി ഇനിമുതല്‍ എല്ലാ ദിവസവും പ്രത്യേക പരിപാടികള്‍ ഉണ്ടാകും . ഡിജിറ്റല്‍ ആപ്പ്‌ളിക്കേഷനായും റേഡിയോ പരിപാടികള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകും.














