ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ ആറ് പേര്‍ കൂടി മരിച്ചു. നിലവില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 ആയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കാസിരംഗ ദേശീയോദ്ധ്യാനവും കടുവ സംരക്ഷണ കേന്ദ്രവും 95 ശതമാനവും വെള്ളത്തിനടിയിലായി.
നിലവില്‍ വെള്ളപ്പൊക്കം 27 ജില്ലകളിലെ 2.1 ദശലക്ഷം ആളുകളെ ബാധിച്ചു. 480 ദുരിതാശ്വാസ ക്യാമ്പുകളിലായി 60,00 ത്തിലധികം ആളുകള്‍ അഭയം തേടിയിട്ടുണ്ടെന്നും അസം ദുരന്ത നിവാരണ സേനയുടെ പ്രതിദിന വെള്ളപ്പൊക്ക റിപ്പോര്‍ട്ടില്‍ പറയുന്നു.
നേപ്പാളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളില്‍ ഭൂരിഭാഗവും ജലനിരപ്പ് ഉയരുന്നതിനാല്‍ വടക്കന്‍ ബീഹാറില്‍ വെള്ളപ്പൊക്കം കനക്കുകയാണ്. ഈ മാസം 16 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുവാഹത്തി, ദിബ്രുഗഡ്, ദുബ്രി, ഘോള്‍പാറ, ജോര്‍ഹട്ട്, സോണിറ്റപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്.