അബുദാബി: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരുന്ന ടൂര്‍ണമെന്‍റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം ജൂണിലേക്കാണ് മാറ്റിവച്ചത്.
യാത്രാ നിയന്ത്രണങ്ങളും നിര്‍ബന്ധിത ക്വാറന്‍റൈന്‍ ആവശ്യമാണ് എന്നതും ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഏഷ്യാക്കപ്പ് നീട്ടിവച്ചതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏഷ്യാ കപ്പ് റദ്ദാക്കിയതായി നേരത്തെ ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. ഇരു രാജ്യങ്ങളുടേയും സമ്മതപ്രകാരമായിരുന്നു ഇത്.