സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനില്‍ ഇതിനെ ചെറുക്കാന്‍ കഴിഞ്ഞത് ജനപിന്തുണ കൊണ്ടാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം. ദേശീയ തലത്തില്‍ ബിജെപിയാണ് ശത്രു, സിപിഐഎമ്മല്ലെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.
കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. പ്രചാരണത്തിന് പിന്നില്‍ സിപിഐഎം മാത്രമല്ല, ബിജെപിയുമുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ പറഞ്ഞു.