കൊച്ചി: കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ തലയില്‍ ഇടുത്തീ വീഴട്ടെ എന്ന് ശപിച്ച് സംവിധായകന്‍ ആഷിക് അബുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. പൂന്തുറയില്‍ നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംവിധായകന്‍റെ പോസ്റ്റ്. “നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ” എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/AashiqAbuOnline/posts/1691938864308549
കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ചായിരുന്നു പൂന്തുറ നിവാസികള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കോവിഡ് സൂപ്പര്‍ സ്പ്രഡ് ഉണ്ടായ പൂന്തുറയില്‍ സ്ഥിതി അതീവഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. രോഗവ്യാപന തോത് നിയന്ത്രിക്കാന്‍ എല്ലാ വകുപ്പുകളും പൂന്തുറയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.