ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ കേസെടുത്ത ഡല്‍ഹി പോലീസിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഡല്‍ഹി പോലീസ് അടുത്ത കേസെയുക്കുന്നത് സാന്റാക്ലോസിനെതിരെ ആകുമോ എന്നായിരുന്നു ഒവൈസിയുടെ പരിഹാസം.
ഡല്‍ഹിയിലെ എല്ലാ കുറ്റകൃത്യങ്ങളും തുടച്ചു നീക്കിയ പോലീസ് ഇനി ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ സ്വീഡിഷ് കൗമാരക്കാരിയെ നേരിടാന്‍ പോകുകയാണെന്നും അതിന് ശേഷം മൃഗങ്ങളെ ഉപദ്രവിക്കുന്നതിന് സാന്താക്ലോസിനെതിരെയാണോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയെന്നും ഒവൈസി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പരിഹാസം.
After wiping out all crime from streets of Delhi, Delhi police has risen up to the challenge of fighting India’s most powerful enemy….a Swedish teenager with opinions. Who’s next on FIR list? Santa Claus for animal cruelty?
Delhi pogrom victims are still waiting for justice https://t.co/aIy0iB4HEj
— Asaduddin Owaisi (@asadowaisi) February 4, 2021
കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയത്. കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഗ്രെറ്റക്കെതിരെ ഡല്‍ഹി പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ താന്‍ എപ്പോഴും കര്‍ഷകരോടൊപ്പം നില്‍ക്കുമെന്നായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.











