അരുണാചൽ പ്രദേശിലും സിംഗപ്പൂരിലും ഇന്തോനേഷ്യയിലും ഭൂചലനം. ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലും സിംഗപ്പൂരിലും വൻ ഭൂചലനമാണുണ്ടായത്. അതേസമയം അരുണാചൽ പ്രദേശിൽ ചെറിയ ഭൂചലനമാണുണ്ടായത്. പുലർച്ചെ 1:33 ൻ റിക്ടർ സ്കെലിയിലിൽ 3.4 രേഖപെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.25 ന് ഇൻഡോനേഷ്യയിലെ സെമാരംഗിൽ 6.3 തീവ്രതയിലും സിംഗപ്പൂരിന്‍റെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ത്യൻ സമയം പുലർച്ചെ 4.24ന് 6.1 തീവ്രതയിലുമാണ് ഭൂചലനമുണ്ടായത്. മൂന്നിടങ്ങളിലും ഇതുവരെ നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
An earthquake of magnitude 6.1 on the Richter scale hit 1102 km Southeast of Singapore at 04:24:46 IST, today: National Center for Seismology
— ANI (@ANI) July 7, 2020



















